The Wind that Wanders

To wander is to be alive.

ഇന്ന് മെസ്സ് അവധിയായിരുന്നു.. (തുറന്നു വെച്ചിട്ടും വല്ല്യ കാര്യമൊന്നുമില്ല) രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടുമില്ല. തലേന്ന് സണ്ണി ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചതിന്‍റെ ‘ക്ഷീണം’ മാറിയിട്ടില്ല.. പോരാത്തതിനു ഒറ്റയ്ക്ക് ചെമ്പൂര് വരെ പോകാനും ഒരു മടി.. ടേബിളിനു മുകളിലേക്ക് നോക്കിയപ്പോള്‍ ഒഴിഞ്ഞ SLice -ന്‍റെ കുപ്പികള്‍, ഒരു രണ്ടു Frooty -യുടെ കുപ്പികള്‍(അതും ഒഴിഞ്ഞത്), രണ്ടു Parachute വെളിച്ചെണ്ണ(അത് ഒഴിഞ്ഞതല്ല), ഒരു Bourn Vita ടിന്‍..(അതും തീരാറായിക്കാനും) ഒരു ബൌള്‍ നിറയെ ഉപ്പ് അത് മറ്റൊരു ബൌള്‍ കൊണ്ട് മൂടി വെച്ചിരിക്കുന്നു(മൂടാന്‍ ഉപയോഗിച്ചിരിക്കുന്നത് ചില്ലിന്‍റെ ബൌള്‍ ആയതിനാല്‍ കട്ടിലില്‍ ഇരുന്നു നോക്കിയപോള്‍ തന്നെ അത് ഉപ്പാണെന്ന് മനസ്സിലായി..) പിന്നെ ഒരു പാക്കറ്റ് ‘നിറപറ’ മുളക് പൊടി, നിറപറ ചിക്കന്‍ മസാല(ചിക്കന്‍ ഇല്ല).. ടേബിളിനു താഴെ രണ്ടു കവര്‍, അതില്‍ ഒന്നില്‍ മുട്ടയും, മറ്റേതില്‍ തക്കാളിയും..അമ്മ പറയുന്നത് പോലെ ഈ ‘സപ്ര മഞ്ചത്തില്‍’ നിന്ന് ഒന്ന് താഴെ ഇറങ്ങി നോക്കാം..താഴെ ഇറങ്ങി നോക്കി, നാല് മുട്ടയുണ്ട്, മൂന്നു തക്കാളിയും.. ഹ്മ്മം.. എന്താ ചെയ്യുക.. മാഗ്ഗി തന്നെ ശരണം.. രാവിലെ മുതല്‍ പട്ടിണിയാണെന്ന് ഓര്‍ക്കണേ.. ഇന്നലെ അച്ഛന്‍ അജിനമോട്ടോ എന്ന് പറഞ്ഞു പേടിപ്പിച്ചത് ഓര്‍ക്കുന്നു.. ഓക്കേ.. ഇന്ന് മാഗ്ഗി വേണ്ട പകരം Yippie വാങ്ങാം!!(രണ്ടും കണക്കാ) താഴെ ഇറങ്ങി.. മണി ഏഴു കഴിഞ്ഞു. മെസ്സില്‍ വെളിച്ചം കാണുന്നു..പെട്ടന്നാണ് ഓര്‍മ്മ വന്നത്.. അവിടെ ബ്രെഡ്‌, ബട്ടര്‍, ജാം, ചായ കാപ്പി എന്നിവ എട്ടു മണി വരെ വിതരണം ചെയ്യും.. ഒരു മിനിറ്റ് ഒന്ന് ആലോചിച്ചു.. തിരിച്ചു റൂമിലേക്ക്‌ കേറി. ടിഫ്ഫിന്‍ ബോക്സ്‌ എടുത്തു. തുറന്നപ്പോള്‍ നല്ല നാറ്റം!!!( തലേന്ന് മുട്ട വറുത്തു അതിനകത്താക്കി മെസ്സില്‍ കൊണ്ട് പോയത് ഓര്‍മ്മ വന്നു, പാത്രം കഴുകിയില്ല.) വേഗം അങ്ങനെ തന്നെ എടുത്തുകൊണ്ടു പോയി ചൂടുവെള്ളം വരുന്ന പൈപ്പിനടിയില്‍ തുറന്നു പിടിച്ചു.. കുറച്ചു ഡിഷ്‌ വാഷും ഇട്ടു.. മണം മുഴുവന്‍ പോയി എന്ന് ഉറപ്പാക്കിയതിനു ശേഷം കഴുകിയെടുത്തു.. തിരിച്ചു റൂമില്‍ വന്നു കപ്പും എടുത്തു കഴുകി കുറെ Bourn Vita കോരി അതിലിട്ടു. അന്നിട്ട്‌ ടിഫ്ഫിന്‍ ബോക്സ്‌-ഉം കപ്പും ആയി മെസ്സിലേക്കിറങ്ങി. കപ്പ്‌ ടേബിളില്‍ വെച്ചിട്ട് ഒന്നുകൂടി പാത്രം കഴുകാന്‍ പോയി.. (മുട്ടയുടെ സ്മരണകള്‍) ബ്രെഡ്‌ എടുത്തു പാത്രത്തിലെക്കിടാന്‍ തുടങ്ങിയതായിരുന്നു.. പിന്നെയും മുട്ടയെ പറ്റി ഓര്‍മ്മ വന്നു.. ഇപ്പോള്‍ തന്നെ മൂന്നു തവണ കഴുകി കഴിഞ്ഞു, അന്നാലും എന്‍റെ ഒരാശ്വാസത്തിന്..

ചാളയുടെ മണം കൊള്ളില്ല എന്നാ ഒറ്റകാരണം കൊണ്ട് ചാള തിന്നാത്ത ഒരു പാവം കൊച്ചീക്കാരിയാണേ! പിന്നെയാണ് മുട്ട! ഒരിടയ്ക്ക് അതെ കാരണം കൊണ്ട് തന്നെ മുട്ട തീറ്റയും നിര്‍ത്തിയതാണ്.. പിന്നെന്തു പറയാന്‍–

ഗതികെട്ടാല്‍ ____ പുല്ലും തിന്നണം! അടുത്ത് കണ്ട പേപ്പര്‍ പ്ലേറ്റ് ഒന്നെടുത്തു പാത്രത്തിനുള്ളില്‍ വെച്ചപ്പോള്‍ അവിടെ supervise ചെയ്യാന്‍ നില്‍ക്കുന്ന പയ്യന്‍ ചിരിക്കുന്നു.. കണ്ടില്ല എന്ന് നടിച്ചു മുന്നോട്ടു നടന്നു, ബട്ടര്‍ എടുക്കാന്‍ സ്പൂണ്‍ എടുത്തപ്പോള്‍ എനിക്കും ചിരി അടക്കാന്‍ കഴിഞ്ഞില്ല.. ഞാനും ചിരിച്ചു, ആരെങ്കിലും കണ്ടോ എന്ന് ചുറ്റിനും നോക്കി. ആ പയ്യന്‍ അപ്പോഴും ചിരിയാണ്.. കാണാത്ത ഭാവം നടിച്ചു ഞാന്‍ ബട്ടര്‍ ബ്രെഡില്‍ തേക്കുന്ന കലയില്‍ മുഴുകി.. എങ്ങനെ മനോഹരമായി വെണ്ണ തേക്കാം എന്ന് എന്നെ കണ്ടു പഠിക്കണം, വെന്നയ്ക്കും ബ്രെഡിനും വേദനിക്കാത്ത വിധത്തില്‍.. അങ്ങനെ ആസ്വദിച്ചു

തെച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു തലക്കകത്ത് ഒന്നു കത്തിയത്… “ബ്രെഡ്‌ പഖോഡ” ചേ! ബട്ടര്‍ തേച്ചു വെറുതെ സമയം കളഞ്ഞു. ചായയും ബ്രെടുമായി റൂമിലേക്ക്‌ വന്നു.. ലോബിയില്‍ നിന്ന് ഒരു പാന്‍ എടുത്തു.. ( ഞാന്‍ മുട്ടകൊണ്ട് മാഗ്ഗിയുണ്ടാക്കി കരിച്ച പാന്‍ തന്നെ പ്രത്യേകം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചു. ( ഇനി ഒരു പാത്രം കൂടി കരിക്കുന്നതെന്തിനാ??) തിരിച്ചു വന്നു, ബ്രെഡിന്റെ നാല് വശത്തുമുള്ള കട്ടിയുള്ള ഭാഗം അടര്‍ത്തി മാറ്റി പാനിലേക്ക് ഇട്ടു.. അതിനിടയില്‍ ചായ കുടിച്ചു തീര്‍ക്കുന്ന കാര്യം മറന്നില്ല. പിന്നെ വീണ്ടും അത് കൈ കൊണ്ട് കീറി കീറി ഇട്ടു.. അന്നിട്ടും തൃപ്തിയാവാതെ ഒടുവില്‍ രണ്ടും കല്പിച്ചു കൈ കൊണ്ട് കുഴക്കാന്‍ തുടങ്ങി.. (എന്‍റെ കൈ വൃത്തിയായി കഴുകിയതായിരുന്നു, ആരും തെറ്റിദ്ധരിക്കണ്ട) അന്നിട്ടും മനസ്സമാധാനമായില്ല..

 

 

ടേബിളില്‍ നിന്ന് മുളക് പൊടിയും മസാലയും എടുത്തു, പൊട്ടിച്ചു കുറേശ്ശെ ഇട്ടതിനു ശേഷം വീണ്ടും കുഴച്ചു.. കയ്യിലാകെ മെഴുക്കായെങ്കിലും ഇപ്പോള്‍ കാണാന്‍ ഒരു ചേലൊക്കെയുണ്ട്.. ആ കൈ കൊണ്ട് കണ്ണില്‍ പിടിച്ചു പിന്നെ കരയുന്നതിനേക്കാള്‍ നല്ലത് വേഗം ചെന്ന് കഴുകുന്നതാണെന്ന് തോന്നി.( പാചകം ചെയ്തു തുടങ്ങിയ കാലം മുതല്‍ ഞാന്‍ മുളകും കണ്ണില്‍ തേക്കുമായിരുന്നു, മനപ്പൂര്‍വ്വമല്ല, പറ്റി പോകും) കൈ കഴുകി വന്നപ്പോള്‍ പാത്രത്തിലെ ബ്രെഡ്‌ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.. ഇനിയെന്താ?? വേഗം ടേബിളിനു അടിയിലെ കവറില്‍ നിന്ന് ഒരു വലിയ മുട്ടയും ചെറിയ തക്കാളിയും എടുത്തു.. മുട്ട പൊട്ടിച്ചു ഗ്ലാസില്‍ ഒഴിച്ച് തക്കാളി കുഞ്ഞായി അരിഞ്ഞു അതിലേക്കിട്ടു. പിന്നെ അല്പം ഉപ്പും മുളകും മസാലയും കൂടിയിട്ടു നന്നായി ഇളക്കി.. പാനും ഗ്ലാസിലെ മുട്ടയും രണ്ടു സ്പൂണും പാത്രവുമായി വീണ്ടും ലോബിയിലേക്ക്.. അവിടെയാണ് induction stove വെച്ചിരിക്കുന്നത്.. ഒരു സത്യം പറഞ്ഞോട്ടെ; എനിക്ക് ഈ ബ്രെഡ്‌ പഖോട എന്ന വസ്തു ഉണ്ടാക്കാന്‍ അറിയില്ല. പിന്നെ റൂമില്‍ വേറെ ആരുമില്ലാത്തതിനാല്‍ (ലക്ഷ്മി വീട്ടില്‍ പോയി) കഴിച്ചു നല്ലതെന്ന് പറയാന്‍ ആരുമില്ല.. അതുകൊണ്ട് എന്ത് കടന്ന കയ്യും ചെയ്യാവുന്നതാണ്.. പിന്നെ ഒരു precaution എന്ന നിലയില്‍ രണ്ടു ബ്രെഡ്‌ എടുത്തു മാറ്റി വെച്ചിരുന്നു.. മൂന്ന് മുട്ടയും ഉണ്ട്.. അതുകൊണ്ട് ഒരു ‘അത്യാഹിതം’ സംഭവിച്ചാലും പേടിക്കേണ്ട കാര്യമില്ല..

Stove ഓണ്‍ ചെയ്തതിനു ശേഷം പാനിലെ ബ്രെഡ്‌ പാത്രത്തിലേക്ക് മാറ്റി.. ആവശ്യത്തിലധികം വെണ്ണ അതിലുണ്ടായിരുന്നതിനാല്‍ എണ്ണയൊന്നും ഒഴിക്കാന്‍ നിന്നില്ല. കലക്കി വെച്ച ‘മുട്ടത്തക്കാളി’ അതിലേക്കിട്ടു വറുക്കാന്‍ തുടങ്ങി.. ആ പാന്‍ തീരെ ശരിയല്ല.. അത് വേഗം അടുത്തിരുന്ന frying പാനിലേക്ക് മാറ്റി.. പാകത്തിന് വറുത്തു എന്ന് ബോധ്യമായപ്പോള്‍ ബ്രെഡ്‌ എടുത്തു ആദ്യത്തെ പാനിലേക്ക് ഇട്ടു കുറച്ചു നേരം അതില്‍ ഇട്ടു വേവിച്ചതിനു ശേഷം ബ്രെഡും മുട്ടതക്കാളിയും ഒരുമിച്ചു ഫ്രയിംഗ് പാനില്‍ ഇട്ടു.. പെട്ടെന്ന് ആരോ വിളിച്ചു.. അടുത്ത റൂമില്‍ നിന്ന് ആകാന്ഷ.. മണം കൊണ്ട് വന്നതാണെന്ന് മനസ്സിലായി.. ഞാനും ഒന്നു മണം പിടിച്ചു.. തരക്കേടില്ലാത്ത മണം.. നിറപറ ചിക്കന്‍ മസാലയുടെ ഗുണം.. എന്താണ് ഉണ്ടാക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സധൈര്യം പറഞ്ഞു : “എഗ്ഗ് ടോമാട്ടര്‍ ബ്രെഡ്‌ പഖോട.!!” “Coooool !!!” ആകന്ഷയുടെ മറുപടി കേട്ട് ഒന്നു ഉള്ളില്‍ ചിരിച്ചു.. നന്നായി മൊരിഞ്ഞതിനു ശേഷം പാത്രത്തിലേക്ക് മാറ്റി.. സ്വാദ് നോക്കാന്‍ ഒരു മടി. ആദ്യം ആകന്ഷയുടെ അടുത്ത് തന്നെ ചെല്ലാം.. അവളുടെ റൂമിനടുത്തു ചെന്ന് വിളിച്ചു.. “Would you like to taste??” ” Wow! It looks good, but sorry am a vegetarian!!” “oohh! it’s ok” നിരാശയോടെ പറഞ്ഞൊപ്പിച്ചു.. ഈശ്വരാ, ഞാന്‍ തന്നെ ഇത് തിന്നണം എന്നാണല്ലോ വിധി!! റൂമിലേക്ക്‌ നടക്കുമ്പോള്‍ ആകന്ഷ വിളിച്ചു ചോദിച്ചു.. സോസ് വേണോ എന്ന്.. വേണ്ടെന്നു പറഞ്ഞിട്ട് നടന്നു.. റൂമില്‍ വന്നു facebook തുറന്നു വെച്ച് ഒരു അപ്ഡേറ്റ് ഇടാന്‍ തുടങ്ങി: “എന്‍റെ ‘ബ്രെഡ്‌’ അന്വേഷണ പരീക്ഷണ കഥകള്‍. —________” പോസ്റ്റ്‌ ചെയ്യുന്നതിന് മുന്പ് ഒരു സ്പൂണ്‍ ‘എഗ്ഗ് ടോമാട്ടര്‍ ബ്രെഡ്‌ പഖോട’ എടുത്തു വായില്‍ വെച്ചു… ഈശ്വരാ!! ഇത് ഒരു അപ്ഡേറ്റ് കൊണ്ടെന്നും തീരില്ല.. ഇപ്പോള്‍ എന്‍റെ പഖോട തീര്‍ന്നിട്ട് ഏകദേശം ഒരു മണിക്കൂര്‍ ആയി.. തീര്‍ന്നത് എപ്പോഴെന്നു ഞാന്‍ അറിഞ്ഞേയില്ല.. ഇടയ്ക്കെപ്പോഴോ പാത്രം കഴുകാന്‍ ഇറങ്ങിയപ്പോള്‍ contingency reserve ആയി വെച്ചിരുന്ന ബ്രെഡ്‌ എടുത്തു വേസ്റ്റ് ബാസ്കറ്റില്‍ കളഞ്ഞു.. റൂമിലേക്ക്‌ തിരിച്ചു കേറിയപ്പോള്‍ നല്ല മണം.. പക്ഷേ ഇത്തവണ മുട്ടയുടെ ചീഞ്ഞ മണമല്ല; എഗ്ഗ് ടോമാട്ടര്‍ ബ്രെഡ്‌ പഖോടയുടെ കൊതിപ്പിക്കുന്ന മണം!

 

PS : 3 മാസത്തെ നിരന്തരമായ ശ്രമത്തിന്‍റെ ഫലമായി ഓരോ ഫ്ലോറിലും ഓരോ induction cooker എന്ന സ്വപ്നം ഒരു ഹോസ്റ്റലില്‍ ഒരെണ്ണം എന്ന് ചുരിക്കിയിട്ടാണെങ്കിലും സഫലമായി.. ഭാഗ്യത്തിന് ഞങ്ങളുടെ ഹോസ്റ്റലില്‍ അത് ഈ ഫ്ലോറിലാണ് വെച്ചിരികുന്നത്.. മാഗ്ഗി മാത്രമേ ഉണ്ടാക്കാന്‍ പാടുള്ളൂ എന്ന ഉപാധിയുണ്ടെങ്കിലും പറ്റുന്നതൊക്കെ ഉണ്ടാക്കാന്‍ അത് കൊണ്ട് വന്ന വെച്ച ദിവസം(29-8-2011) മുതല്‍ ശ്രമം തുടങ്ങി. പക്ഷേ രണ്ടു പാനും ഒരു ഫ്രയിംഗ് പാനും കൊണ്ട് ഉണ്ടാകിയാല്‍ തന്നെ എത്രത്തോളം ഉണ്ടാക്കും! മറ്റുവകകള്‍ ഉണ്ടാക്കിയതിന്‍റെ ഒരു അടയാളവും ഇടാനും പാടില്ല.. ഈ recipe നിങ്ങള്‍ക്കും പരീക്ഷിക്കാം.. 100 % ആത്മസംതൃപ്തി Garranty! ഉള്ളി, സവാള, ഇഞ്ചി, വെളുത്തുള്ളി ആദിയായവ ചേര്‍ത്താല്‍ രുചി കുറച്ചു കൂടി വര്‍ദ്ധിപ്പിക്കാം.. പിന്നെ vegeterians മുട്ട ഇടാതെയും ഉണ്ടാക്കാവുന്നതാണ്.. സംശയങ്ങള്‍ക്ക്

Originally posted on a social media platform 1 September 2011 22:13

Share this post

Leave a Reply

Your email address will not be published. Required fields are marked *