എവിടെയൊക്കെയോ നഷ്ടപ്പെടുത്തിയ അല്ലെങ്കില്‍ കുഴിച്ചുമൂടിയ ചില ഓര്‍മ്മകള്‍, മറവിയുടെ മാറാലയില്‍ കുരുങ്ങി കിടന്ന ചില മുഖങ്ങള്‍, പേരുകള്‍, പേരില്ലാത്ത മുഖങ്ങള്‍ പിന്നെ മുഖങ്ങള്‍ മാത്രമായ മുഖങ്ങള്‍, മുഖംമൂടികൊണ്ട് മറപിടിച്ചിരുന്നവ, മുഖംമൂടികള്‍ക്കുള്ളില്‍ മുഖംമൂടികള്‍… മുംബൈയില്‍ മഴപെയ്തപ്പോള്‍ എന്നപോലെ പെരുംതുള്ളികളായ് അവ നനച്ചു, നോവിച്ചു, പിന്നെ ആശ്വസിപ്പിച്ചു..
ഇടനാഴികളില്‍, തെരുവോരങ്ങളില്‍, തട്ടുകടകളില്‍, മാഗ്ഗിയും ചായയും പുകയും ചേര്‍ത്തു ആഘോഷമാക്കിയ നാളുകള്‍ ഓര്‍ത്തു..
ഉള്ള് വെന്തുനീറുമ്പോഴും കൂട്ടത്തില്‍ കൂടി പോക്രിത്തരംകാണിക്കാന്‍ അല്പം പോലും മടിയില്ലാതെ നടന്ന ഒരു കാലഘട്ടം!
നഷ്ടപ്പെട്ട നിമിഷങ്ങള്‍ തിരിച്ചു കിട്ടാത്തവയെന്നോര്‍ക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ അവയെ തേടിപോകാനും സ്വന്തമാക്കാനും ഉള്ള പിടിച്ചടക്കാന്‍ പറ്റാത്ത ഒരു വല്ലാത്തതരം അഭിവാഞ്ഛ ! അല്ല– അഭിസക്തി!
(*അഭിസക്തി= കടപ്പാട് @jeevanism