The Wind that Wanders

To wander is to be alive.

—–
അങ്ങേ തലപ്പത്ത്: എത്രയോ ജന്മമായ് തേടിയിട്ടു ഇപ്പോള്‍ കിട്ടീട്ടെന്താ നീ മിണ്ടാതിരിക്കണത്?
ഇങ്ങേ തലപ്പത്ത്: സൈലന്‍സ്
അങ്ങേ തലപ്പത്ത് നിന്ന് വീണ്ടും: നീ എത്ര നേരം മിണ്ടാതിരുന്നിട്ടും കാര്യമില്ലാടീ മോളേ! നിനക്കറിയ്വോ? ഹച്ച്ടുഹച്ച് പത്ത്പൈസേഇള്ളൂ”

“ഹലോ! സന്ധ്യയാണോ??”
“അല്ലല്ലോ, ഇവിടെയൊക്കെ ഇപ്പോ ഉച്ചയാണ്.. അവിടെ സന്ധ്യയാണോ എന്നറിയില്ല..”

ഹലോ പ്രവീണാണോ??
“സോറി റോങ്ങ്‌ നമ്പര്‍”
-call disconnected-

“ഹലോ പ്രവീണല്ലേ?”
“ഇത് പ്രവീണിന്റെ നമ്പര്‍ അല്ല എന്ന് പറഞ്ഞില്ലേ?”
–call disconnected–

“ഹലോ, പ്രവീണില്ലേ?”
“ഇല്ലല്ലോ”
“എവിടപ്പോയി?”
“പ്രവീണ്‍ കുളിക്കണെണ്”
“ആണോ! എപ്പോ എറങ്ങും??”
“ചെലപ്പോള്‍ നാളെയാവും”
“ഏ! അതെന്തു കുളി!!!! ശരി; ഇറങ്ങുമ്പോ ഒന്ന് വിളിക്കാന്‍ പറയ്‌!”
“ആര്‍ക്ക് വിളിക്കണം; തന്തയ്ക്കോ തള്ളയ്ക്കോ!!!”
–call disconnected–

 

Based on actual coversations happened in the year 2008-09 when cellphone was just getting very popular. 

24 August 2012 15:57

 

Share this post

Leave a Reply

Your email address will not be published. Required fields are marked *