The Wind that Wanders

To wander is to be alive.

പെട്ടെന്നാണ് ഒരു പാട്ട് നാവിൻതുമ്പിൽ കെടന്നു കളിക്കുന്നത് : ഒരു വരിയിൽ കൂടുതൽ ഓർമ്മ വരണില്ലായിരുന്നു.. പിന്നെ വേഗം youtube -ൽ കേറി തപ്പി.
( നസർ മിലി (രാജാ ) വർഷം 1995- അതായത് ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം.. ഒപ്പം വേറെ ഒരു പാട്ടും ഓർമ്മ വന്നു. ( Akhiya Milau Kabhi Akhiya Churaya ക്യാ) പിന്നങ്ങട് ഓർമ്മകളുടെ ഒരു കളിയായിരുന്നു..!
ചിന്നുചേച്ചീ ; ഒരു രാത്രി വളപ്പിൽ വടക്കേൽ പോയി ആ പാട്ടിനൊപ്പം എൻറെ അപ്പഴേ നല്ല നീളമുണ്ടായിരുന്ന ചുരുണ്ട മുടി ഇട്ടു ഇളക്കി എന്തൊക്കെയോ തരത്തിൽ ഒരു ഡാൻസ് കളിച്ചത്.. കുട്ടന്മാമാനും ചിറ്റമ്മയും ലല്ലുറ്റമ്മയുമൊക്കെ ഇരുന്നു ചിരിയോടു ചിരി..!

തൊട്ടടുത്ത ദിവസം മുതൽ ലല്ലുറ്റമ്മ ഒഫീഷ്യൽ ആയി ഡാൻസ് പഠിപ്പിക്കാമെന്നേറ്റതും : ലല്ലുറ്റമ്മ പഠിപ്പിച്ച സ്റ്റെപ്പു ഞാൻ കോഴിക്കോട് കടത്തി അവിടെ മെഡിക്കൽ കോളേജിൽ ചിറ്റമ്മയുടെ കൂടെ ‘ഒളിച്ചു’ താമസിക്കുന്ന സമയത്ത് അവിടത്തെ ചേച്ചിമാർക്കു ഒരു entertainment -ഇന് വേണ്ടി ഡാൻസ് കളിച്ചു ഫേമസ് ആയി അവസാനം warden അറിഞ്ഞ്‌ ചിറ്റമ്മയ്ക്ക് വഴക്ക് കേട്ട്; പിന്നെ ചേച്ചിമാരുടെ അടുത്ത് പോകുന്നതിനു വിലക്ക് കിട്ടിയതും; ചിറ്റമ്മ ഡ്യൂട്ടി-ക്ക് പോകുമ്പോൾ വീണ്ടും അവരുടെ അടുത്ത് പോയി ഡാൻസ് കളിക്കുന്നതും, സല്ലാപം സിനിമ കണ്ടതും.!
എത്രയോ ഓർമ്മകൾ..!
ഇന്നിപ്പോ പെട്ടെന്ന് എല്ലാം ഓർമ്മ വന്നു.. വളപ്പിലച്ചൻ , വളപ്പിലമ്മ, ലല്ലുറ്റമ്മ , ചിന്നു ചേച്ചി, കുട്ടന്മാമൻ, ബൂനാസ് മാമൻ , ചക്രന്മാമൻ, മനോജ്‌ ചേട്ടൻ. ശ്രീദേവി ചേച്ചി, വിജി . ! ഒത്തിരി ഓർമ്മകൾ..
ആ ഒര്മ്മകളിലെല്ലാം നിറയെ വളപ്പാണ്;വളപ്പിലച്ചനും.. ..! തെക്കും വടക്കും, കെഴക്കും പടിഞ്ഞാറും കൊണ്ട് മാത്രമേ അന്ന് സ്ഥലങ്ങളെ indentify ചെയ്തിരുന്നുള്ളൂ എങ്കിൽ ഇന്ന് ഓർമ്മകൾ കൊണ്ടാണ് ഓരോന്നും മാർക്ക്‌ ചെയ്തിരിക്കുന്നത്..!
ഓർമ്മകൾ..

Share this post

Leave a Reply

Your email address will not be published. Required fields are marked *