The Wind that Wanders

To wander is to be alive.

740828_486862378030578_804583710_o_486862378030578
Honey Mol in Vypin, circa 2011
ചുണ്ടുകള്‍ വരണ്ടുവലിഞ്ഞു നീറുന്നു. കണ്ണ് ഇടയ്ക്കൊക്കെ നിറയുന്നുണ്ട്‌. അല്ലാത്ത സമയത്തെല്ലാം വല്ലാത്തൊരു ശ്വാസംമുട്ടല്‍– എന്തൊക്കെയോ വിങ്ങി പൊട്ടുന്നതുപോലെ; പുറത്തേക്കു ഒന്നും വരുന്നില്ല. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ‘എനിക്ക് എന്താണനുഭവപ്പെടുന്നത്’ എന്ന് എന്നോട് തന്നെ ചോദിച്ചുനോക്കി. ഒന്നും അറിയില്ല. പറയാനാവുന്നില്ല. ഒരുപക്ഷേ, മരണം എപ്പോഴും എന്നോട് ഇതുതന്നെയാവും ചെയ്തിട്ടുണ്ടാവുക. 2008-ല്‍ ഇതുതന്നെയാണ് ചെയ്തിട്ടുള്ളത്. വളപ്പിലച്ഛന്‍റെ മരണത്തിന് ശേഷം പ്രിയപ്പെട്ടവര്‍ ഒത്തിരിപേര്‍ മരിച്ചിട്ടുണ്ട്.ഒരുപക്ഷേ വളപ്പിലച്ഛന്‍ നഷ്ടപ്പെട്ടതിനപ്പുറത്തായി വേറെ ഒരു നഷ്ടവും ഇല്ലാതിരുന്നത് കൊണ്ടാവാം, അതൊന്നും എന്നെ കാര്യമായി ബാധിച്ചിട്ടില്ല. അപ്പ( അച്ഛന്റെ അച്ഛന്‍) മരിച്ചത് എനിക്ക് എട്ടു വയസ്സുള്ളപ്പോഴാണ്. അതാണ്‌ ഓര്‍മ്മയിലെ ആദ്യത്തെ മരണം. ( അമ്മയുടെ അച്ചിച്ചന്റെ ചിത കത്തുന്നത് വളരെ മങ്ങിയ ഒരു ഫ്രെയിം ആയി ഓര്‍മ്മയിലെവിടെയോ കിടക്കുന്നുണ്ട്.) മരണവിവരം അറിയിച്ച് ഞങ്ങള്‍ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് വന്നത് പ്രശാന്ത്‌ ചേട്ടനാണെന്നാണ് എന്റെ ഓര്‍മ്മ. അന്ന് ഞാന്‍ കരഞ്ഞത് അച്ഛന്‍ എന്നോട് സ്കൂളില്‍ പോകണ്ട എന്ന് പറഞ്ഞതിനായിരുന്നു. പിന്നീട് അപ്പയുടെ മൃതശരീരവുമായി ഹോസ്പിറ്റലില്‍ നിന്ന് പോയ ആംബുലന്‍സിന്റെ മുന്‍സീറ്റില്‍ കയറിയിരുന്നപ്പോള്‍ സുധേളേച്ഛന്‍ കരയുകയായിരുന്നു. സ്കൂളില്‍ പോകാന്‍ പറ്റാത്തതിനേക്കാള്‍ വലിയ നഷ്ടമാണ് അപ്പയുടെ മരണം എന്ന് തോന്നിയത് കൊണ്ടാവണം; ഞാനും കരഞ്ഞു. നിര്‍ത്താതെ, എന്നെ ആശ്വസിപ്പിക്കാനായി ഇളയച്ഛന്‍ കരച്ചില്‍ നിര്‍ത്തി. ഇടയ്കെപ്പോഴോ ആരൊക്കെയോ പറഞ്ഞറിഞ്ഞു, അപ്പയ്ക്ക്‌ കാന്‍സര്‍ ആയിരുന്നെന്ന്‍. ചിലപ്പോഴൊക്കെ അപ്പയെ പറ്റി ഓര്‍ക്കുമ്പോള്‍ കണ്ണ് നിറയാറണ്ട്- അപ്പയുടെ റേഡിയോ; ചെറിയ ഉന്തുവണ്ടി, ഞങ്ങളെ അതിലിരുത്തിക്കൊണ്ട് ഇടവഴിയിലൂടെ വണ്ടി ഉന്തികൊണ്ട്വരുമ്പോള്‍ അപ്പ വിളിക്കാറുള്ള “ഞെട്ടരി,പൊടിയരി” എന്നൊക്കെയുള്ള പേരുകള്‍, പിന്നെ കുറേകാലം ഫോര്‍ട്ട്‌കൊച്ചി-ചുള്ളിക്കല്‍ റൂട്ടിലൂടെയുള്ള ബസ്‌യാത്രയില്‍ കപ്പലണ്ടിമുക്കെതുമ്പോഴേക്കും അപ്പ വാച്ച്മാന്‍ ആയി ജോലി ചെയ്തിരുന്ന സേട്ടിന്റെ വീട് കാണുമ്പോള്‍, അവിടത്തെ ഊഞ്ഞാലും നിറയെ പുഴുക്കളുളള വലിയ മാങ്ങകളും , ഊഞ്ഞാല ആടിക്കൊണ്ട് ഇരിക്കുമ്പോള്‍ അടുത്തുള്ള കിളിക്കൂട്ടിലേക്ക് നോക്കി “മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ” എന്ന പാട്ട് പാടുന്നതും , ജൂലിയും ടെന്നിയും- ജൂലി pomeranian ആയിരുന്നു, ടെന്നി Alsatian-ഉം, പിന്നെ fivestar വാങ്ങിത്തരാന്‍ വേണ്ടി റോഡ്‌ ക്രോസ് ചെയ്ത് കപ്പലണ്ടിമുക്ക് ജംഗ്ഷനിലെ പലചരക്ക്കടയും എല്ലാം ഓര്‍മ്മയില്‍ മിന്നിമറയും. അപ്പയോട് കാര്യമായ ആത്മബന്ധമൊന്നും എനിക്കില്ലായിരുന്നിട്ട് കൂടിയും ഓര്‍മ്മകള്‍ ചിലപ്പോഴൊക്കെ എന്നെ ശ്വാസംമുട്ടിക്കാറണ്ടായിരുന്നു. അപ്പയുടെ മരണത്തിനു ശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അപ്പയുടെ ചേട്ടനും, തുടര്‍ന്ന് പെങ്ങളും മരിച്ചു. പിന്നെ പിന്നെ മരണങ്ങള്‍ ഞാന്‍ കുട്ടികള്‍ക്ക് ആഘോഷങ്ങളായിരുന്നു—എല്ലാവരും ഒരുമിച്ചു കൂടുന്ന, എന്നാല്‍ കല്യാണവീട്ടിലെ എന്ന പോലെ അതുമിതും ചെയ്യാന്‍ മുതിര്‍ന്നവര്‍ ബുദ്ധിമുട്ടിക്കാത്ത സമയം. നവോദയയില്‍ പോയതിനുശേഷം മരണങ്ങളില്‍ നിന്നും കല്യാണങ്ങളില്‍ നിന്നും അവധി കിട്ടി. ഇടയ്ക്ക് അവധിക്കു വരുമ്പോള്‍ വല്ലപ്പോഴുമെങ്ങാന്‍ ഒരു കല്യാണത്തിന് പോയാലായി. അങ്ങനെ മരണങ്ങളും കല്യാണങ്ങളും ഒഴിവാക്കി ഡിഗ്രീ ഫൈനല്‍ ഇയര്‍ വരെ പിടിച്ചു നിന്ന്-അപ്പോഴാണ്‌ പ്രതീക്ഷിക്കാതെ വളപ്പിലച്ഛനെ hospitalize ചെയ്യത്. മരിക്കുമെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഹണിയുടെ സര്‍ജറി കഴിഞ്ഞപ്പോള്‍ അവള്‍ സുഖായി എന്നാണു ഞാന്‍ കരുതിയത്. അവളില്ലാതെ വീട്ടിലേക്കു ചെല്ലുന്നതിനെപറ്റി ഓര്‍ക്കുമ്പോഴുള്ള uneasiness കൊണ്ടാവണം, അവളില്ലാതാകുന്നതിനെ പറ്റിചിന്തിച്ചേയില്ല. വളപ്പിലച്ചന്റെ മരണശേഷം വളപ്പിലെക്കുള്ള പോക്കും താമസവും കുറഞ്ഞപോലെ ! ഇത്രയും നാള്‍ ജീവിച്ച സമയം മുഴുവനും, ചെയ്തകാര്യങ്ങളൊക്കെയും, ഒരു സ്പ്ളിറ്റ് സെക്കന്റില്‍ nullify ചെയ്യുന്നു- അത് പിന്നെ ഒരു വലിയ void ആവുന്നു. ആ void-ല്‍ തപ്പുമ്പോള്‍ കിട്ടുന്നതെല്ലാം ഓര്‍മ്മകള്‍ മാത്രമായി മാറുന്നു. ഇനി ഒരിക്കലും തൊട്ടറിയാന്‍ പറ്റാത്ത, കെട്ടിപ്പിടിക്കാനും, കൈപിടിച്ചുനടക്കാനും, ഉമ്മ വെക്കാനും പറ്റാത്ത ഓര്‍മ്മകള്‍. ഹണിമോള്‍ ഓര്‍മ്മയായി. അവളുടെ ഫോട്ടോകളും വീഡിയോകളും കണ്ടിരിക്കുമ്പോള്‍ കയ്യെത്തിച്ച് തൊടാന്‍ നോക്കുമ്പോള്‍, ഇനി ഇത് മാത്രമേ അവശേഷിക്കുന്നൂ എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു നീറല്‍..
 
 
She was brave, she slept good last night after taking the painkillers that soothed her for a while. I am,in a way glad that this is an end to her sufferings, all the pain she had been through all this while.
 
PS: Honey came to us on 1-Jan-2010, on a new year eve. She was lost in the Carnival and crowd, and we brought her home. Since then she never left us and waited for me to come back every time I went away. But left us forever on 31-May-2016, while also leaving her son, Appu with us. She was diagnosed with mammary gland tumour a year before, the infected glands were surgically removed, however the tumour had spread across her internal organs and she could not survive. This note was written on the day she died.

Share this post

Leave a Reply

Your email address will not be published. Required fields are marked *